Section

malabari-logo-mobile

പൊന്നാനിയില്‍ ഫോട്ടോഗ്രാഫറെ സ്റ്റുഡിയോയില്‍ കയറി മര്‍ദിച്ചയാള്‍ പിടിയില്‍

HIGHLIGHTS : വെളിയങ്കോട്‌: ഫോട്ടോഗ്രാഫറെ സ്റ്റുഡിയോക്കുള്ളില്‍ കയറി മര്‍ദിച്ചയാളെ പൊന്നാനി പോലീസ്‌ പിടികൂടി. വെളിയങ്കോട്‌ കിണര്‍ സ്വദേശി നാക്കോലക്കല്‍ ഇസ്‌ഹാഖ(2...

Untitled-1 copyവെളിയങ്കോട്‌: ഫോട്ടോഗ്രാഫറെ സ്റ്റുഡിയോക്കുള്ളില്‍ കയറി മര്‍ദിച്ചയാളെ പൊന്നാനി പോലീസ്‌ പിടികൂടി. വെളിയങ്കോട്‌ കിണര്‍ സ്വദേശി നാക്കോലക്കല്‍ ഇസ്‌ഹാഖ(26)ആണ്‌ പിടിയിലായത്‌. വെളിയങ്കോട്‌ ക്ലാസിക്‌ സ്‌റ്റുഡിയോ ഉടമ വടക്കെപുറത്ത്‌ അക്‌ബര്‍(34) ആണ്‌ മര്‍ദനത്തിനിരയായത്‌. മര്‍ദനം കഞ്ചാവ്‌ ലോപിക്കെതിരെ പ്രതികരിച്ചതിനാണെന്ന്‌ റിപ്പോര്‍ട്ട്‌. അക്‌ബറിനെ എടപ്പാള്‍ സ്വകാര്യാശരുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ബുധനാഴ്‌ച രാവിലെ പത്തുമണിയോടെയാണ്‌ സംഭം. വെളിയങ്കോടും പരിസരങ്ങളിലും കഞ്ചാവ്‌ ഉപോയഗിക്കുന്നത്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ധിച്ചതോടെ ഇതിനെതിരെ ഡിവൈഎഫ്‌ഐ കിണര്‍ യൂനിറ്റ്‌ പ്രസിഡന്റായ അക്‌ബറിന്റെ നേതൃത്വത്തില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ചൊവ്വാഴ്‌ച രാത്രി അക്‌ബറിന്റെ വീട്ടിലെത്തിയ ഇസ്‌ഹാഖും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. വീട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന്‌ ഇസാഹാഖ്‌ പിന്‍മാറുകയായിരുന്നു.

sameeksha-malabarinews

അക്‌ബര്‍ ബുധാഴ്‌ച രാവിലെ സ്റ്റുഡിയോ തുറന്നയുടനെ ഇസ്‌ഹാഖ്‌ കണ്ണിലേക്ക്‌ മുളകുപൊടിയെറിഞ്ഞ്‌ ആക്രമിക്കുകയായിരുന്നു എന്ന്‌ പരാതിയില്‍ പറയുന്നു. സ്റ്റുഡിയോയിലെ ഫര്‍ണിച്ചറുകളും നശിപ്പിച്ചിട്ടുണ്ട്‌.

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ്‌ മലപ്പുറം ജില്ലാ കമ്മിറ്റി അംഗമാണ്‌ അക്‌ബര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!