പൊന്നാനിയിലായിരുന്നെങ്ങില്‍ എന്റേത് നിഷേധവോട്ട് : യു കലാനാഥന്‍

u.kalanadanവള്ളിക്കുന്ന് : പൊന്നാനി മണ്ഡലത്തിലായിരുന്നു എന്റെ വോട്ടെങ്ങില്‍ ഞാന്‍ ‘നോട്ട’ യില്‍ വോട്ട് രേഖപ്പെടുത്തുമായിരുന്നെന്ന് ഇടതുപക്ഷസഹയാത്രികനും യുക്തിവാദി സംഘം നേതാവുമായ യു കലാനാഥന്‍.
പൊന്നാനിയില്‍ ഇടതുപക്ഷത്തിന് ആദര്‍ശപരമായ അപചയം സംഭവിച്ചുവന്നും അതിനാലാണ് ഇന്നലെ വരെ കോണ്‍ഗ്രസ്സിനൊപ്പം നിന്നയാള്‍ ഇന്ന് ഇടതുസ്ഥാനര്‍ത്ഥിയായതെന്നും കലാനാഥന്‍മാസ്റ്റര്‍ പറഞ്ഞു.
കലാനാഥന്‍മാസ്റ്റര്‍ മലപ്പുറം പാര്‍ലിമെന്ററി മണ്ഡലത്തില്‍ പെട്ട വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ വോട്ടറാണ്. മലപ്പുറത്ത് ഇടതുസ്ഥാനാര്‍ത്ഥി പികെ സൈനബക്ക് വേണ്ടി പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.