പൊന്നാനി ഇരക്കാപാടം ആനത്തറപടി റോഡ്‌ തോടായപ്പോള്‍


ponnani newsപൊന്നാനി: മഴ കനത്തതോടെ പൊന്നാനി മുനിസിപ്പാലിറ്റിയിലെ ഇരക്കാംപാടം ആനത്തറപടി റോഡ്‌ തോടായി മാറിയിരിക്കുകയാണ്‌. മുനിസിപ്പാലിറ്റി റോഡിന്റെ പണി പാതി വഴിയിലവസാനിപ്പിച്ചതോടെയാണ്‌ ഈ റോഡിലുടെ സ്ഥിരം കാല്‍നടയാത്രചെയ്‌തുവരുന്ന വിദ്യാര്‍ത്ഥികളടക്കമുളള നുറുകണക്കിന്‌ നാട്ടുകാര്‍ ദുരിതത്തിലായിരിക്കുന്നത്‌.

ഈ റോഡില്‍ ടാറിങ്‌ പുര്‍ത്തിയാക്കാന്‍ ഇനി 200 മീറ്റര്‍ ബാക്കിയുണ്ട്‌ അഴുക്കചാലിന്റെ നിര്‍മ്മാണവും നടന്നിട്ടില്ല. ഇതോടെയാണ്‌ വെള്ളം കയറി റോഡ്‌ തോടയത്‌ ഈ റോഡ്‌ പ്രധാനമായും ഉപയോഗിക്കുന്നത്‌ ആശുപത്രിയിലേക്ക്‌ പോകുന്ന രോഗികളും കോളേജിലേക്കും സ്‌കൂളിലേക്കും പോകുന്ന പ്രദേശവാസികളായ വിദ്യാര്‍ത്ഥികളുമാണ്‌. മഴ കനത്തതോടെ എങ്ങിനെ ഈ അഴുക്കവെള്ളത്തിലുടെ യാത്ര ചെയ്യുമെന്ന ആശങ്കയിലാണ്‌ പ്രദേശവാസികള്‍. അധികൃതര്‍ അടിയന്തരമായി ഈ വിഷയത്തിലിടപെടണമെന്ന്‌ നാട്ടുകാര്‍ ആവിശ്യപ്പെട്ടു.