പൊന്നാനി എംഇഎസ്സില്‍ അധ്യാപകനും വിദ്യാര്‍ത്ഥികളും തമ്മില്‍ കയ്യാങ്കളി അധ്യാപകനെ പൂട്ടിയിട്ടു

mes collegeപൊന്നാനി: എംഇഎസ്സ്‌ കോളേജില്‍ വിദ്യാര്‍ത്ഥകളും അധ്യാപകനും തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയിലെത്തി. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചെന്നാരോപിച്ച്‌ അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ മണിക്കൂറുകളോളം മുറിയില്‍ പൂട്ടിയിട്ടു.സംഭവത്തില്‍ പരിക്കേറ്റ അധ്യാപകനെയും വിദ്യാര്‍ത്ഥിയേയും പൊന്നാനി,എടപ്പാള്‍ എന്നിവടങ്ങളിലെ ശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

അധ്യാപകനായ തൗഫീക്‌ റഹ്മാന്‍ (34), എസ്‌എഫ്‌ഐ യുണിറ്റ്‌ സക്രട്ടറി സാജിദ്‌ (20) എന്നവര്‍ക്കാണ്‌ പരിക്കേറ്റത്‌.

വെള്ളിയാഴ്‌ച രാവിലെ എസ്‌എഫ്‌ഐയുടെ കൊടിതോരണങ്ങള്‍ നശിപ്പിപ്പച്ചതിന്‌ പരാതി പറയാന്‍ പ്രിന്‍സിപ്പലിന്റെ മുറിയിലെത്തിയപ്പോഴാണ്‌ സംഭവങ്ങളുടെ തുടക്കം. ഈ സമയത്ത്‌ അവടെ ഒപ്പിടാനെത്തിയ തൗഫീഖ്‌ റഹ്മാന്‍ കുട്ടികളോട്‌ വാക്ക്‌ തര്‍ക്കമുണ്ടാകുകയും ഇത്‌ കയ്യാങ്കളിയിലേക്ക്‌ നീങ്ങുകയുമായിരുന്നു.

തുടര്‍ന്ന സംഭവത്തില്‍ പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ ഈ അധ്യാപകനെ മുന്ന്‌ മണിക്കുറോളം മുറിയില്‍ പൂട്ടിയിട്ടു. പ്രശന്‌ം പരിഹരിക്കാമെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്നാണ്‌ അധ്യാപകനെ തുറന്ന്‌ വിട്ടത്‌.
പ്രിന്‍സിപ്പലിനെ കയ്യേറ്റം ചെയ്യാനുള്ള ശ്രമം തടഞ്ഞതിന്‌ തന്നെയാണ്‌ ആക്രമിച്ചത്‌ എന്നാണ്‌ അധ്യാപകന്‍ പറയുന്നത്‌.സംഭവത്തില്‍ പോലീസ്‌ കേസെടുത്തു.