പൊന്നാനിയില്‍ ബാലവിവാഹം തടഞ്ഞു

പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ ബാലവിവാഹം തടഞ്ഞു. പൊന്നാനി വെള്ളീരിയിലാണ് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയായ 16 കാരിയും 21 കാരനും തമ്മിലുള്ള വിവാഹം നടക്കാനിരുന്നത് സ്‌കൂള്‍ കൗണ്‍സിലറും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ചേര്‍ന്ന് തടഞ്ഞത്. പൊന്നാനി മുന്‍സിഫ് കോടതിയുടെ ഉത്തരവുപ്രകാരമാണ് വിവാഹം തടഞ്ഞത്.

വിവാഹം ഉറപ്പിച്ചതറിഞ്ഞ് സൈക്കോ സോഷ്യല്‍ കൗണ്‍സിലറും ഐസിഡിഎസ് പൊന്നാനി അസി.വനിത ശിശുക്ഷേമ സമിതി ഓഫീസറും കുട്ടിയുടെ വീട്ടിലെത്തുകയും വിവാഹം നടത്തരുതെന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യം മുഖവിലയ്‌ക്കെടുക്കാതെ വീട്ടുകാര്‍ വിവാഹ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതെതുടര്‍ന്നാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്.