പൊന്നാനിയില്‍ കാര്‍ വൈദ്യുതി പോസ്‌റ്റിലിടിച്ച്‌ 6 പേര്‍ക്ക്‌ പരിക്ക്‌

car accident copyപൊന്നാനി: കാര്‍ വൈദ്യുതി പോസ്‌റ്റിലിടിച്ച്‌ ആറുപേര്‍ക്ക്‌ പരിക്കേറ്റു. കോട്ടയത്തുനിന്ന്‌ കോഴിക്കോട്ടേക്ക്‌ പോവുകയായിരുന്ന കാറാണ്‌ അപകടത്തില്‍പ്പെട്ടത്‌. പരിക്കേറ്റവരെല്ലാം കോട്ടയം സ്വദേശികളാണ്‌. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. വൈദ്യുതി പോസ്‌റ്റ്‌ മുറിഞ്ഞ്‌ വീഴുകയും ചെയ്‌തു.

ഞായറാഴ്‌ച രാത്രി പതിനൊന്നു മണിയോടെയാണ്‌ അപകടം സംഭവിച്ചത്‌. കാറിലുള്ളവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.