Section

malabari-logo-mobile

വായുമലിനീകരണവും പുകമഞ്ഞു; ഡല്‍ഹിയുള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആശങ്കയില്‍

HIGHLIGHTS : ദില്ലി: വായുമലിനീകരണവും പുകമഞ്ഞും മൂലം ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആശങ്കയില്‍. ഡല്‍ഹിക്കുപുറമെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളി...

delhi4ദില്ലി: വായുമലിനീകരണവും പുകമഞ്ഞും മൂലം ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആശങ്കയില്‍. ഡല്‍ഹിക്കുപുറമെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ് മലിനീകരണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിഗമനം.  ദീപാവലി ആഘോഷത്തെതുടര്‍ന്നുള്ള പുകപടലങ്ങള്‍ക്കൊപ്പം പഞ്ചാബിലും ഹരിയാനയിലും മറ്റും വിളാവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് മലിനീകരണം ദുസ്സഹമാക്കുന്നതെന്ന് നാസയുടെ ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

ഡല്‍ഹിയില്‍ ഹൃദയത്തിനും ശ്വാസകോശത്തിനും അപകടമുണ്ടാക്കുന്ന പിഎം 2.5, പിഎം 10 മലിനവസ്തുക്കള്‍ വായുവില്‍ ക്യുബിക്മീറ്ററില്‍ 900 മൈക്രോഗ്രാമിലധികം ഉയര്‍ന്നതായി മലിനീകരണ നിയന്ത്രണബോര്‍ഡ് അറിയിച്ചു. 300 മൈക്രോഗ്രാമിലധികം കൂടിയാല്‍ അതീവഗുരുതരാവസ്ഥയാണെന്നാണ് സൂചന. അര്‍ബുദത്തിന് കാരണമായേക്കാവുന്ന ബെന്‍സീന്റെ സാന്നിധ്യവും അന്തരീക്ഷത്തില്‍ പ്രകടമാണ്. രണ്ടുപതിറ്റാണ്ടിനിടെ മലിനീകരണനിരക്ക് ഉയര്‍ന്നനിലയിലാണ്. ശ്വാസതടസ്സവും കണ്ണുനീറ്റലും ഉള്‍പ്പെടെയുള്ള അസ്വസ്ഥതകളുമായി ദിവസവും നൂറുകണക്കിനാളുകള്‍ ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ആസ്ത്മ, അലര്‍ജി തുടങ്ങിയ അസുഖങ്ങളുമായി ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം 60 ശതമാനമായി ഉയര്‍ന്നു. രണ്ടുമാസം പ്രായമുള്ള കുട്ടികള്‍മുതല്‍ വൃദ്ധര്‍ക്കുവരെ ശ്വാസകോശരോഗം ബാധിക്കുന്നുണ്ട്. ഡല്‍ഹിയിലെ ഫിറോസ്ഷാ കോട്ലയില്‍ നടക്കാനിരുന്ന രണ്ട് രഞ്ജി ക്രിക്കറ്റ് മത്സരം റദ്ദാക്കി. കാഴ്ചപരിധി കുറഞ്ഞതിനാല്‍ ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളും ഇറക്കാന്‍ പ്രയാസം നേരിടുന്നതായി പൈലറ്റുമാര്‍ പരാതിപ്പെട്ടു. വലിയ വിമാനങ്ങള്‍ ആവശ്യമായ മുന്‍കരുതല്‍ സജ്ജീകരണങ്ങളോടെയാണ് സേവനം നടത്തുന്നത്.

sameeksha-malabarinews

ഡല്‍ഹിയില്‍ അഞ്ചുദിവസത്തേക്ക് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിരോധിച്ചു. 1800 സ്കൂളിന് കഴിഞ്ഞദിവസം അവധി കൊടുത്തിരുന്നു. സ്കൂളുകള്‍ മൂന്നുദിവസത്തേക്കുകൂടി അടച്ചിടാന്‍ നിര്‍ദേശം നല്‍കി. ബദര്‍പുര്‍ തെര്‍മല്‍പ്ളാന്റ് 10 ദിവസം അടച്ചിടും. ഡീസല്‍ ജനറേറ്ററുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഒറ്റ, ഇരട്ട അക്ക വാഹനനിയന്ത്രണം വീണ്ടും നടപ്പാക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!