കേരളത്തില്‍ 73.6% പോളിങ്

6 copyതിരു 16ാം ലോകസഭാ തെരെഞ്ഞെടുപ്പില്‍ കേരളത്തില്‍ വോട്ടിങ്ങ് അവസാനിച്ചപ്പോള്‍ അതുവരെ ലഭിച്ച കണക്കുകള്‍ പ്രകാരം 73.6 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. മലബാറിലാണ് കനത്ത വോട്ടിങ്ങ ് നടന്നത്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ ചില മണ്ഡലങ്ങളായ തളിപ്പറമ്പ് മട്ടന്നുര്‍ കല്യാശ്ശേരി, പയ്യന്നുര്‍ ധര്‍മ്മടം എന്നീ മണ്ഡലങ്ങളിന്‍ റിക്കര്‍ഡ് പോളിങ്ങ് ആണ് നടന്നത് ആലപ്പുഴ, ചാലക്കുടി വടകര മണ്ഡലങ്ങളാണ് ഇവ കൂടാതെ ഉയര്‍ന്ന പോളിങ്ങുള്ളത്.
ഇപ്പോള്‍ ലഭിച്ച കണക്കനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോളിങ്ങ് ശതമാനം വടകരയിലാണ്. 81.4 % പേരാണ് ഇവിടെ വോട്ട് ചെയ്തിരിക്കുന്നത്.

എന്നാല്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളില്‍ കുറഞ്ഞ പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഗ്രാമങ്ങളിലും തീരപ്രദേശത്തും കനത്ത പോളിങ്ങ് രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ കേരളകോണ്‍ഗ്രസ്സിന്റെ ശക്തികേന്ദ്രങ്ങളായ മലയോരമേഖലയില്‍ പോളിങ്ങ് കുറവാണ്.