പൊള്ളാച്ചി- മീനാക്ഷിപുരം പാതയില്‍ തിരുനെല്‍വേലി- പൂനെ സ്പെഷ്യല്‍ ട്രയിന്‍ പാളം തെറ്റി

ഷൊര്‍ണ്ണൂര്‍ : പൊള്ളാച്ചി- മീനാക്ഷിപുരം പാതയില്‍ തിരുനെല്‍വേലി- പൂനെ സ്പെഷ്യല്‍ ട്രയിന്‍ പാളം തെറ്റി. ചൊവ്വാഴ്ച രാത്രി പത്തോടെ തിരുനെല്‍വേലി- പൂനെ പ്രത്യേക ട്രെയിനാണ് പാളംതെറ്റിയത്. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക നിഗമനം. മീനാക്ഷിപുരം റെയില്‍വേ സ്റ്റേഷനില്‍നിന്ന് എട്ട് കിലോമീറ്റര്‍ അകലെ വാളക്കൊമ്പിലായിരുന്നു അപകടം. എന്‍ജിനും അതിനോടനുബന്ധിച്ചുള്ള ജനറല്‍ കംപാര്‍ട്ട്മെന്റുകളുമാണ് പാളംതെറ്റിയത്.

ഷൊര്‍ണ്ണൂരില്‍നിന്ന് മെഡിക്കല്‍ സംഘവും സുരക്ഷാ വാഹനങ്ങളും അപകടസ്ഥലത്തേക്ക് തിരിച്ചു. അപകടത്തെതുടര്‍ന്ന് റെയില്‍വേ ഹെല്‍പ്പ്ലൈന്‍ തുറന്നു. നമ്പര്‍: 0491-2556198