രാഷ്ട്രീയത്തിലേക്കില്ല; റീമാ കല്ലിങ്കല്‍

reema_kallingalസിനിമാലോകത്ത് വ്യത്യസ്തമായ നിലപാടുകളിലൂടെ വ്യക്തിത്വം തെളിയിച്ച റീമാ കലിങ്കല്‍ താന്‍ രാഷ്ട്രീയ രംഗത്തേക്ക് വരുന്നു എന്ന വാര്‍ത്ത നിഷേധിച്ച് രംഗത്ത്. സാമൂഹ്യ പ്രവര്‍ത്തനത്തിന് പുറമെ റീമ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ തനിക്ക് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പ്പര്യമില്ലെന്ന് റീമ തുറന്നു പറഞ്ഞിരിക്കുകയാണ്.

പി രാജീവ് എംപിയുമായി റീമക്കും ആഷിക്കിനുമുള്ള അടുത്ത സൗഹൃദമാകാം ഇത്തരത്തിലുള്ള ഊഹാപോഹങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന.

ലളിതമായ വിവാഹ ചടങ്ങ് നടത്തി റീമയും ആഷിക് അബുവും പത്ത് ലക്ഷം രൂപ കാന്‍സര്‍ രോഗികളുടെ ക്ഷേമ പ്രവര്‍ത്തനത്തിന് നല്‍കിയത് ഏറെ ശ്രദ്ധേയമായിരുന്നു.