രാഷ്ട്രീയ അഴിമതിക്കാരുടെ ഭാഗത്തു നിന്ന് ഭീഷണിയുണ്ടായി;ഡിജിപി ജേക്കബ് തോമസ്

ദില്ലി: രാഷ്ട്രീയ അഴിമതിക്കാരുടെ അടുത്ത് നിന്നാണ് തനിക്ക് ഭീഷണി നേരിടേണ്ടി വന്നതെന്ന് ഡിജിപി ജേക്കബ് തോമസ്.അതുകൊണ്ടാണ് തനിക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ ഉണ്ടായതെന്നും ജേക്കബ് തോമസ്. അഴിമതി തുറന്നുപറയുന്ന ആളുകള്‍ക്ക് സംരക്ഷണം ലഭിക്കാനാണ് കോടതിയില്‍ പോയതെന്നും ഡിജിപി.

വിസില്‍ ബ്ലോവേഴ്‌സ് സംരക്ഷണ നിയമപ്രകാരം തനിക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

അതെസമയം അഴിമതി ചൂണ്ടിക്കാട്ടിയതിന് ജേക്കബ് തോമസിന് ഭീഷണി നേരിടേണ്ടി വന്നിട്ടില്ലെന്നും വിസില്‍ ബ്ലോവര്‍ നിമയപരിരക്ഷ ജേക്കബ് തോമസിന് ആവശ്യപ്പെടാനാവില്ലെന്നും ഒരു അഴിമതിയും അദേഹം പുറത്ത് കൊണ്ടുവന്നിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.