തിരൂരങ്ങാടിയില്‍ കൈക്കുലി വാങ്ങുന്നതിനിടെ പോലീസുകാരന്‍ പിടിയില്‍:

തിരൂരങ്ങാടി വഞ്ചനാക്കേസില്‍ ഭാര്യയെ കൂട്ടുപ്രതി ചേര്‍ക്കാതിരിക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പോലീസുകാരന്‍ വിജിലന്‍സ് പിടിയില്‍. തേഞ്ഞിപ്പലം സ്റ്റേഷനിലെ സിവില്‍പോലീസ് ഓഫീസര്‍ എം. ബൈജുവിനെയാണ് വിജിലന്‍സ് ഡിവൈഎസ്പി അശ്വകുമാറും സംഘവും പിടികൂടിയത് വ്യാഴാഴ്ച പകല്‍ ചെമ്മാട്ടെ തിരൂരങ്ങാടി സര്‍ക്കിള്‍ ഓഫീസ് പരിസരത്തുനിന്നാണ് ഇയാളെ അറസ്റ്ര് ചെയ്തത്.
ചേലേമ്പ്ര ഇടിമുഴിക്കലിലെ ഒരു കച്ചവടസ്ഥാപനത്തില്‍ നിന്നും പണം തട്ടിച്ച കേസില്‍ കോഴിക്കോട് ഫാറുഖ് കോളേജ് നിവാസിയായാളുടെ ഭാര്യയെ ആ കേസില്‍ കുട്ടുപ്രതി ചേര്‍ക്കാതിരിക്കാനാണ് ബൈജു പണം ആവിശ്യപ്പെട്ടത്. ഈ കേസ് അന്വേഷിക്കുന്നത് തേഞ്ഞിപ്പലം എസ്‌ഐയാണ് 5000 രൂപയാണ് കൈക്കുലി ആവിശ്യപ്പെട്ടത്. ഇതില്‍ രണ്ടായിരം രൂപ നല്‍കിയിരുന്നു. ബാക്കി പണം ആവിശ്യപ്പെട്ട് ശല്യം ചെയ്തപ്പോള്‍ പരാതിക്കാരന്‍ കോഴിക്കോട് വിജിലന്‍സില്‍ വിവരമറിയിക്കുകായിരുന്നു.
തുടര്‍ന്ന ഇവര്‍ നല്‍കിയ രേഖപ്പെടുത്തിയ 3000 രൂപ പരാതിക്കാരന്‍ പോലീസുകാരന്‍ പറഞ്ഞതനുസരിച്ച് സര്‍ക്കിള്‍ ഓഫീസിന്റെ പരിസരത്ത് വെച്ച് നല്‍കുകകയായിരുന്നു. ഈ സമയത്ത് പരിസരത്ത് മഫ്ടിയിലുണ്ടായിരുന്ന വിജിലന്‍സ് സംഘം ബൈജുവിനെ കൈയോടെ പിടികൂടകയായിരുന്നു. ഇയാളില്‍ നിന്ന് രേഖപ്പെടുത്തിയ ു കറന്‍സികളും പിടിച്ചെടുത്തു.
വിജിലന്‍സ് കോടിതിയില്‍ ഹാജരാക്കിയ ബൈജുവിനെ റിമാന്റ് ചെയ്തു.