പോലീസുകാര്‍ ജനങ്ങളെ സുഹൃത്തേ എന്നു വിളിക്കണം

senkumarതിരു:വാഹനപരിശോധനയ്‌ക്കിടെ ജനങ്ങളോട്‌ എങ്ങിനെ പെരുമാറണമെന്ന്‌ കര്‍ശനമായ മാര്‍ഗ നിര്‍ദേശങ്ങളുമായി പുതുതായി ചുമതലയേറ്റ ഡിജിപി ടിപി സെന്‍കുമാര്‍ രംഗത്ത്‌. പെറ്റിക്കേസുകളുടെ എണ്ണം പെരുപ്പിക്കാന്‍ വേണ്ടിയുള്ള വാഹനപരിശോധന തല്‍ക്കാലം വേണ്ടെന്നാണ്‌ ഡിജിപിയുടെ നിലപാട്‌. യാത്രക്കാരോട്‌ മോശമായി പെരുമാറുകോ മുന്‍ അറിയിക്കാതെ പരിശോധന നടത്തുകയോ ചെയ്‌താല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന്‌ ഡിജിപിയുടെ നിര്‍ദേശങ്ങളില്‍പ്പെടുന്നു.

വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥന്റെ പേര്‌, സ്ഥലം, വാഹന നമ്പര്‍ എന്നിവ കണ്‍ട്രോള്‍ റൂമില്‍ നേരത്തെ അറിയിക്കണം. ഉദ്യോഗസ്ഥന്റെ കൈവശം എത്ര പണമുണ്ടെന്ന കാര്യവും കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. ഏതെങ്കിലും അടിയന്തര സാഹചര്യത്തില്‍ വാഹനപരിശോധന വേണ്ടിവന്നാലും കണ്‍ട്രോള്‍ റൂമില്‍ മുന്‍കൂട്ടി അറിയിക്കണം.

യാത്ര ചെയ്യുന്നവരോട്‌ മാന്യമായി പെരുമാറണം. സാര്‍, മാഡം എന്നുമാത്രമേ അഭിസംബോധന ചെയ്യാന്‍ പാടുള്ളി. ഗതാഗതകുരുക്കുള്ള റോഡുകള്‍, ഇടുങ്ങിയ റോഡുകള്‍ വളവുകള്‍ എന്നിവിടങ്ങളില്‍ അടിയന്തിര സാഹചര്യത്തിലൊഴികെ പരിശോന പാടില്ല. സ്‌ത്രീകള്‍, മുതിര്‍ന്ന പൗരന്‍മാര്‍, കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവര്‍ എന്നിവരെ ബുദ്ധിമുട്ടിക്കരുത്‌.

ഗതാഗത സുരക്ഷയ്‌ക്കായുള്ള ലഘുലേഖകള്‍ നില്‍കിയ അവര്‍ക്ക്‌ ബോധവത്‌ക്കരണം നല്‍കണം. പരിശോധന വേളയില്‍ നിയമലംഘനം കണ്ടെത്തിയാല്‍ ചെയ്‌ത കുറ്റവും നല്‍കേണ്ട തുകയും ഡ്രൈവറെ ബോധ്യപ്പെടുത്തണം. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥനെതിരെ അപമാനിക്കുകയോ ദേഹോപദ്രവം ഏല്‍പ്പിക്കുകയോ ചെയ്‌താല്‍ നിയമനടപടിയുണ്ടാകും. സര്‍ക്കുലറില്‍ പറയുന്ന കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നുണ്ടോയെന്ന്‌ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ വഴി ജില്ലാ പോലീസ്‌ മേധാവിമാര്‍ പരിശോധിക്കണമെന്നും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.