പോലീസിന്റെ മാവോയിസ്റ്റ് പട്ടികയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും

Maoists_AFP3801തിരു : പോലീസിന്റെ മാവോയിസ്റ്റ് പട്ടികയില്‍ പ്രമുഖ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും. അഡ്വ. പിഎ പൗരന്‍ എന്‍ സുബ്രഹ്മണ്യന്‍, പോരാട്ടം പ്രവര്‍ത്തകന്‍ രാവുണ്ണി, ജയ്‌സണ്‍ സി കൂപ്പര്‍ , തുഷാര്‍ നിര്‍മ്മല്‍ സാരഥി തുടങ്ങി 40 ഓളം പേരാണ് പോലീസിന്റെ ലൂക്കൗട്ട് നോട്ടീസില്‍ ഉള്ളത്.

വയനാട്ടിലെ ഏതാനും പോലീസ് സ്റ്റേഷനുകളിലാണ് ഈ ലുക്കൗട്ട് നോട്ടീസ് പതിച്ചിട്ടുള്ളത്. പോലീസ് തിരയുന്ന മാവോവിസ്റ്റ് നേതാക്കളായ രൂപേഷും, ഷൈനിയും ഉള്‍പ്പെട്ട പട്ടികയിലാണ് ഇവരെയും ചേര്‍ത്തിരിക്കുന്നത്.

അതേസമയം അനധികൃത പാറകേ്വാറികള്‍ക്കെതിരെ ശക്തമായ നിലപാട് എടുത്തതിനാലാണ് തന്നെ മാവോയിസ്റ്റ് ആയി ചിത്രീകരിച്ചിരുക്കുന്നതെന്ന് അഡ്വ. പി എ പൗരന്‍ പറഞ്ഞു. തനിക്ക് മാവോയിസ്റ്റ് സംഘടനകളുമായി യാതൊരു ബന്ധവുമില്ലെന്ന് ലിസ്റ്റിലുള്‍പ്പെട്ട ജയ്‌സണ്‍ കൂപ്പര്‍ പ്രതികരിച്ചു.