അര്‍ദ്ധരാത്രിയില്‍ പൊലീസ് ബോര്‍ഡുകള്‍ പൊളിച്ചുമാറ്റി; പരപ്പനങ്ങാടിയില്‍ ഹര്‍ത്താല്‍

996970_684443074921294_1139343179_nപരപ്പനങ്ങാടി: ഇന്നലെ രാത്രി പരപ്പനങ്ങാടി ജംഗ്ഷനിലെ നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ മുന്നറിയിപ്പില്ലാതെ പൊലീസ് പൊളിച്ചുമാറ്റിയതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ കടയടച്ച് ഹര്‍ത്താല്‍ ആചരിച്ചു. ഇന്നുച്ചയ്ക്ക് 3 മണി മുതല്‍ 6 മണിവരെയാണ് ഹര്‍ത്താല്‍. സംഭവത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് വ്യാപാരികള്‍ നഗരത്തില്‍ പ്രകടനം നടത്തി.

പ്രകടനത്തിന് അഷറഫ് ഷിഫ, കെ പി ഇസ്മായില്‍, ടിപി സെയ്തലവി, ഹമാര അബ്ദുള്‍ റഹീം, ജഗന്നിവാസന്‍, പി കെ അബൂബക്കര്‍ ഹാജി, എംഎന്‍ മുജീബ് റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

1471188_684442881587980_922179932_nഗതാഗത തടസ്സമുണ്ടാക്കാത്ത ഉയരത്തില്‍ സ്ഥാപിച്ച സൈന്‍ബോര്‍ഡുകളാണ് നീക്കം ചെയ്തത്. ഇരുളിന്റെ മറവില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ബോര്‍ഡുകള്‍ പൊളിച്ചുമാറ്റിയതില്‍ വ്യാപാരികള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. റോഡിലേക്കിറക്കി വെച്ചുനടത്തുന്ന കച്ചവടത്തിന് തങ്ങള്‍ അനുകൂലിക്കില്ലെന്നും എന്നാല്‍ ഇത്തരം പ്രവര്‍ത്തികളെ അംഗീകരിക്കാനാകില്ലെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി അഷറഫ് ഷിഫ പറഞ്ഞു.

photo: Ashirpp Ashir