പെരുമണ്ണയില്‍ മണല്‍മാഫിയ പോലീസിനെ ആക്രമിച്ചു.

പെരുമണ്ണ: അനധികൃതമായി ചാലിയാറില്‍ നിന്ന് മണല്‍ക്കടത്തുന്നത് പിടികൂടാനെത്തിയ പോലീസിനെ മണല്‍മാഫിയ ആക്രമിച്ചു. പോലീസിനുമേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് പോലീസ് നാലുതവണ ആകാശത്തക്ക് വെടിവെച്ചു. ആക്രമിസംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. ബുധനാഴ്ച രാത്രി 10 മണിയോടെ ചുങ്കപ്പള്ളി(പെരുമണ്ണ) കടവിന് സമീപത്തുവെച്ചാണ് സംഭവം ഉണ്ടായത്.

റെയിഡിനായെത്തിയ നല്ലളം എസ്‌ഐ ജി ഗോപകുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘത്തിനു നേരെ മണല്‍മാഫിയ സംഘം കല്ലെറിയുകയായിരുന്നു. ഇതെ തുടര്‍ന്നാണ് പോലീസ് ആകാശത്തേക്ക് വെടിവെച്ചത്. ഇതോടെ ആക്രമിസംഘം പിന്‍മാറി. ആക്രമികളെ പോലീസും മണല്‍ തൊഴിലാളികളും ചേര്‍ന്ന് പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഒരാളെ മാത്രമെ പിടിക്കാന്‍ കഴിഞ്ഞൊള്ളു. വാഴയൂര്‍ ചേനക്കണ്ടി നിഷാദ്(30) ആണ് പിടിയിലായത്.

പോലീസ് റെയ്ഡില്‍ ഉദയകുമാര്‍, ശ്രീനിവാസന്‍, സുധര്‍മന്‍,ബിജു എന്നിവരും പങ്കെടുത്തു