പോലീസിനെ മദ്യപാനസംഘം ആക്രമിച്ചു,3 പോലീസുകള്‍ക്ക്‌ പരിക്ക്‌

എസ്‌ഐയെ കല്ലുവെട്ടുകഴിയില്‍ തള്ളിയിട്ടു
kozhikode malabarinewsകോഴിക്കോട്‌: കല്യാണവീട്ടിലും സമീപത്തും മദ്യപിച്ച്‌ ബഹളമുണ്ടാക്കുന്നുവെന്ന അയല്‍വാസിയുടെ പരാതി അന്വേഷിക്കാനെത്തിയ പോലീസുകാര്‍ ആക്രമിക്കപ്പെട്ടു. കോഴിക്കോട്‌ നല്ലളം സ്റ്റേഷനിലെ അഡിഷണല്‍ എസ്‌ ഐ സിജി ഷാജി, ഡ്രൈവര്‍ സുധീര്‍, ഹോംഗാര്‍ഡ്‌ പ്രദീപന്‍, എന്നിവരെ മദ്യപാനസംഘം ആക്രമിക്കുകയായിരുന്നു.

ഞായറാഴ്‌ച രാത്രിയിലാണാണ്‌ പന്നിയൂര്‍കുളത്തിനടുത്ത്‌ ആക്രമം അരങ്ങേറിയത്‌. ബഹളം വെക്കുന്നവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എസ്‌ഐയെ ആക്രമിച്ച മദ്യാപനസംഘം തൊട്ടടുത്ത കല്ലുവെട്ടുകുഴിയിലേക്ക്‌ തള്ളിയിട്ടു. ഡ്രൈവര്‍ സുധീറിന്റെ വലതുകൈ അടിച്ചൊടിച്ചു.

തുടര്‍ന്ന വിവരമറിയിച്ചതിനെ തുടര്‍ന്ന സംഭവസ്ഥലത്തെത്തിയ ഫ്‌ളയിങ്‌സ്‌ക്വാഡ്‌ അക്രമിസംഘത്തിലെ മൂന്നുപേരെ പിടികൂടി. മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. പന്നിയൂര്‍ കുളം സ്വദേശികളായ റോഹിഷ്‌(25), ഷിബു(43), ബിജു(35) എന്നിവരാണ്‌ പിടിയിലായത്‌.