പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ

തിരൂര്‍ : ഇന്ന് ഫെയ്‌സ്ബുക്ക് കൂട്ടായ്മ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന വ്യാപകഅക്രമങ്ങള്‍ അരങ്ങേറിയ സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ തീരദേശ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പരപ്പനങ്ങാടി, താനൂര്‍, തിരൂര്‍ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ് പോലീസ് ആക്ട് 78,79 വകുപ്പുകള്‍ പ്രകാരം മലപ്പുറം ജില്ലാ പോലീസ് ചീഫ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഏഴു ദിവസത്തേക്കാണ് നിരധനാജ്ഞ.

ഈ കാലയളവില്‍ ആളുകള്‍ കുട്ടംകൂടയോ, ആയുധം കൈവശം വെക്കുകയോ, പ്രകടനങ്ങള്‍ നടത്തുകയോ ചെയ്യുന്നതിന് വിലക്കുണ്ടായിരിക്കും.