കവി കുരീപ്പുഴയെ ആക്രമിച്ച സംഭവം;ഏഴുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനു നേരെയുണ്ടായ ആക്രമത്തില്‍ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റിലാലി.കടക്കല്‍ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മനു, ശ്യാം,ലൈജു,ദീപു, കിരണ്‍, വിഷ്ണു,സുജിത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് അദേഹത്തിനു നേരെ ആക്രമണം ഉണ്ടായത്.

ഒരു സംഘം ആളുകള്‍ അസഭ്യം പറയുകയും കാറിന്റെ ഡോര്‍ ബലമായി പിടിച്ചടക്കുകയും ചെയ്‌തെന്ന് കുരീപ്പഴ പറഞ്ഞു. സംഘാടകരാണ് ശാരീരിക ആക്രമണത്തില്‍ നിന്ന് അദേഹത്തെ രക്ഷിച്ചത്.

ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്നും വടയമ്പാടി ദളിത് സമരവുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നതായും അദേഹം പറഞ്ഞു. ഇതായിരിക്കാം അവരെ പ്രകോപിപ്പിച്ചതെന്നും കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. കുരീപ്പുഴയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.