കവിത

ഞാന്‍ ദൈവമായാല്‍

 

s rഎസ് ആര്‍ രവീന്ദ്രന്‍

 

godഞാന്‍ ദൈവമായാല്‍,
എല്ലാ മതങ്ങളും നിരോധിക്കും.
എന്റെ മാത്രം മതം സ്ഥാപിക്കും
എല്ലാവര്‍ക്കും എകെ 47 തോക്കു നല്‍കും
സ്‌നേഹ നിരാസത്തിന്
അവര്‍ വധശിക്ഷ നടപ്പിലാക്കട്ടെ
എനിക്കുറപ്പുണ്ട്
എന്റെ മതത്തില്‍ സ്‌നേഹം,
പ്രാണനെ പോലെയായിരിക്കുമെന്ന്
അപ്പോള്‍ ഈ തോക്കും വെടിയുണ്ടകളും എന്തിന് ?
തോക്കില്‍ വെടിയുണ്ടകള്‍ നിറച്ച്
അവയെല്ലാം എന്റെ നേര്‍ക്കയക്കൂ
നിങ്ങള്‍ക്കിനി ഒരു ദൈവത്തിന്റെ ആവശ്യമില്ല