കവിത

ammudeepa

അമ്മു ദീപ

 

 

 

 

 

 

 

 

പുല്ലിംഗം

അനാദിമൗനത്തിന്‍ അവിവേകകണങ്ങള്‍
കൂട്ടിയിടിച്ചീ പ്രപഞ്ചമുണ്ടായി
പുരുഷ പ്രപഞ്ചം !
നിന്റെ തണ്ടില്‍ കറങ്ങുന്നു ഭൂമിയും
നീ തന്നെയല്ലയോ സൂര്യനും ചന്ദ്രനും
painting kavithaനീയാണ് കുന്നുകള്‍, മലകള്‍, മുടികളും
നിന്റെ മാതിരിയില്‍ അണു നിലയങ്ങളും
ആരാധനാലയം, മിനാരം, കുരിശ്, കൊടിമരം
നിന്റെ കൂര്‍പ്പുകള്‍, വാര്‍പ്പ് രൂപങ്ങളില്‍
കല്ലിലും മുള്ളിലും നീ തന്നെ ശിവശിവ !
എഴുതുന്നൊരാണിയും, തുളക്കുന്നൊരാണിയും
പേനയും പെന്‍സിലും നീ തന്നെയെല്ലയോ !
ശകടക്കുനിപ്പുകള്‍, റെയിലുകള്‍ റോഡുകള്‍
റോക്കറ്റു വേഗങ്ങള്‍ നീ തന്നെയാണെടു
പൊളിയുന്ന പെന്റഗണ്‍, പൊളിക്കുന്ന പ്ലെയ്‌നുകള്‍
തോക്കുകള്‍ തിരികളും നീ തന്നെ നീ തന്നെ !
നിന്നെ ചേര്‍ക്കുകില്‍ ഉള്ളം നടുങ്ങിലും
പാവമല്ലോ നീ വെറും പാവം
അറിയാതെങ്ങാനുമൊരു ചെറുമുട്ടുകൊള്ളുകില്‍
കഷ്ടം നിലച്ചല്ലോ നിന്‍ പുല്ലിംഗ ജീവിതം ! !