മലയാളത്തില്‍ പുതവത്സരാശംസ; പ്രവാസി മലയാളികളെ കയ്യിലെടുത്ത്‌ പ്രധാനമന്ത്രി

images (2)ദുബായി: യുഎഇ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധ ചെയ്യവേ മലയാളം കലണ്ടറിലെ പുതവത്സരദിനമായ ചിങ്ങം ഒന്നിന്‌ മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി.
രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനെത്തിയ മോദി തിങ്കളാഴ്‌ച ഷാര്‍ജ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ വെച്ചാണ്‌ പ്രവാസികളായ ഇന്ത്യക്കാരോട്‌ സംസാരിച്ചത്‌. ഇന്ത്യയുടെ അഭിമാനമുയര്‍ത്തുന്നതില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്കിനെ കുറിച്ച്‌ പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങില്‍ അരലക്ഷത്തോളം പേര്‍ പങ്കെടുത്തു. നമോ യുഎഇ എന്നായിരുന്നു പരിപാടിയുടെ പേര്‌.

ദിവസവും ആയിരക്കണക്കിന്‌ ഇന്ത്യക്കാര്‍ വിമാനം കയറുന്ന രാജ്യത്തേക്ക്‌ ഒരു പ്രധാനമന്ത്രിയെത്താന്‍ 34 വര്‍ഷം വേണ്ടിവന്നെന്ന്‌ മോദി വിമര്‍ശിച്ചു. തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയോടു തോളോട്‌തോള്‍ ചെര്‍ന്ന്‌ നീങ്ങാനുള്ള തീരമനത്തോട്‌ പ്രധാനമന്ത്രി കൃതജ്ഞത അറിയിച്ചു.