Section

malabari-logo-mobile

പള്‍സ്‌ പോളിയോ തുള്ളിമരുന്ന്‌ വിതരണം : ആദ്യഘട്ടം ജനുവരി 18ന്‌

HIGHLIGHTS : കോഴിക്കോട്‌: പള്‍സ്‌ പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായുളള തുളളിമരുന്ന്‌ വിതരണത്തിന്റെ ആദ്യഘട്ടം ജനുവരി 18നും

downloadകോഴിക്കോട്‌: പള്‍സ്‌ പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായുളള തുളളിമരുന്ന്‌ വിതരണത്തിന്റെ ആദ്യഘട്ടം ജനുവരി 18നും രണ്ടാംഘട്ടം ഫെബ്രുവരി 22 നും നടക്കും. ആശുപത്രികള്‍, അംഗന്‍വാടികള്‍, കുടുംബക്ഷേമ കേന്ദ്രങ്ങള്‍, റെയില്‍വെ സ്റ്റേഷനുകള്‍, ബസ്‌ സ്റ്റാന്റുകള്‍ തുടങ്ങി ജില്ലയില്‍ 2,001 ബൂത്തുകളില്‍ പോളിയോ തുളളിമരുന്ന്‌ വിതരണം ചെയ്യാന്‍ സൗകര്യമേര്‍പ്പെടുത്തും.
ജില്ലയിലെ അഞ്ച്‌ വയസ്സില്‍ താഴെ പ്രായമുളള 2,50,084 കുട്ടികള്‍ക്കാണ്‌ തുളളിമരുന്ന്‌ നല്‍കാന്‍ ലക്ഷ്യമിടുന്നതെന്ന്‌ ജില്ലാ ആര്‍.സി.എച്ച്‌. ഓഫീസര്‍ ഡോ. ആശാദേവി പറഞ്ഞു. പള്‍സ്‌ പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുമായി ബന്ധപ്പെട്ട്‌ കലക്ടറേറ്റില്‍ നടന്ന ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ദൂരസ്ഥലങ്ങളില്‍ തുളളിമരുന്ന്‌ വിതരണം കാര്യക്ഷമമാക്കാന്‍ 133 മൊബൈല്‍ ബൂത്തുകള്‍ ഏര്‍പ്പെടുത്തും. അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കും തുളളിമരുന്ന്‌ വിതരണം ചെയ്‌തെന്ന്‌ ഉറപ്പുവരുത്തും. ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ എണ്ണം 631 ആണ്‌. വിവിധ കേന്ദ്രങ്ങളിലായി പോളിയോ തുളളിമരുന്ന്‌ വിതരണം കാര്യക്ഷമമാക്കാന്‍ 4,576 വളണ്ടിയര്‍മാരെ ചുമതലപ്പെടുത്തും. ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്‌ഘാടനം ജനുവരി 18ന്‌ രാവിലെ എട്ടിന്‌ കൊടുവളളിയില്‍ നടക്കും.
യോഗത്തില്‍ ജില്ലാ കലക്ടര്‍ സി.എ. ലത അധ്യക്ഷത വഹിച്ചു. ഡബ്ലു.എച്ച്‌.ഒ. സര്‍വ്വലന്‍സ്‌ ഓഫീസര്‍ ഡോ. ശ്രീകാന്ത്‌, ആരോഗ്യകേരളം പ്രോഗ്രാം മാനേജര്‍ ഡോ. ബാബുരാജ്‌, ഡോ. തോമസ്‌ ബീന, ഡോ. ഗീത, സുജ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!