പ്ലസ്‌ടു എപ്ലസ്‌ വിജയികളെ ജില്ലാ പഞ്ചായത്ത്‌ ആദരിക്കുന്നു.

Untitled-1 copyമലപ്പുറം: ഹയര്‍ സെക്കന്‍ഡറി/വി.എച്ച്‌.എസ്‌.സി പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എപ്ലസ്‌ ലഭിച്ച വിദ്യാര്‍ഥികളെയും 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളെയും മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ 1000ല്‍ താഴെ റാങ്കില്‍ വന്ന വിദ്യാര്‍ഥികളെയും ജില്ലാ പഞ്ചായത്ത്‌ വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആദരിക്കുന്നു. ജൂണ്‍ 13ന്‌ തിരൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടി വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി.കെ അബ്‌ദുറബ്‌ ഉദ്‌ഘാടനം ചെയ്യും. എം.എല്‍.എമാരും ജന പ്രതിനിധികളും പങ്കെടുക്കും.
എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ ആദ്യ ഫല പ്രഖ്യാപനത്തിന്‌ ശേഷം എപ്ലസ്‌ ലഭിച്ച വിദ്യാര്‍ഥികളെയും ആദരിക്കും. വിജയികള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്‌ സഹിതം രാവിലെ 9.30നകം തിരൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ എത്തണമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്‌്‌ കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ.പി ജല്‍സീമിയ എന്നിവര്‍ അറിയിച്ചു.