പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍

Untitled-2 copyവളാഞ്ചേരി: പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. ഷൊര്‍ണ്ണൂര്‍ വാടാനംകുറിശ്ശി മേലേപ്പുറത്ത്‌ ബാബുരാജ്‌ (27) ആണ്‌ അറസ്റ്റിലായത്‌.

ഇയാള്‍ പെണ്‍കുട്ടിയെ ആദ്യം കുറച്ച്‌ ദിവസം സ്വന്തം വീട്ടിലും, പിന്നീട്‌ സുഹൃത്തിന്റെ വീട്ടിലും രഹസ്യമായി താമസിപ്പിക്കുകയും പിന്നീട്‌ നാട്ടില്‍ നിന്ന്‌ മുങ്ങുകയുമായിരുന്നു. ബാബുരാജിനെ ഷൊര്‍ണ്ണൂരിലുള്ള ഇയാളുടെ വീട്ടില്‍ നിന്നാണ്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ബാബുരാജിനെ ഇന്ന്‌ പ്രതേ്യക കോടതിയില്‍ ഹാജരാക്കി.