Section

malabari-logo-mobile

മദര്‍ തെരേസയെ വെറുതെ വിടൂ; ആര്‍എസ്എസ്സിനോട് കെജ്രിവാള്‍

HIGHLIGHTS : ന്യൂഡല്‍ഹി: മദര്‍ തെരേസയെ വെറുതെ വിടൂ എന്ന് ആര്‍ എസ് എസ്സുകാരോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ക്രൈസ്തവ മതത്തിലേക്ക് ആളുകളെ പരിവര്‍ത്തനം

vbk-Kejriwalന്യൂഡല്‍ഹി: മദര്‍ തെരേസയെ വെറുതെ വിടൂ എന്ന് ആര്‍ എസ് എസ്സുകാരോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ക്രൈസ്തവ മതത്തിലേക്ക് ആളുകളെ പരിവര്‍ത്തനം ചെയ്യുക എന്നതായിരുന്നു മദര്‍ തെരേസയുടെ പ്രധാന ദൗത്യമെന്ന ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവത്തിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ട്വിറ്ററിലൂടെയാണ് കെജ്രിവാള്‍ പ്രതികരിച്ചത്. മദര്‍ തെരേസയോടൊപ്പം കൊല്‍ക്കത്തയിലെ നിര്‍മല്‍ ഹൃദയ ആശുപത്രിയില്‍ താന്‍ കുറച്ച് മാസങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നല്ല മനസ്സുള്ള ഒരാളാണ് മദര്‍ തെരേസയെന്നും കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

sameeksha-malabarinews

പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനു പിന്നില്‍ മദര്‍തരേസയ്ക്ക് ഉണ്ടായിരുന്ന മുഖ്യ ലക്ഷ്യം മതപരിവര്‍ത്തനം ആയിരുന്നെന്നാണ് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് പറഞ്ഞത്. അപ്നാ ഘര്‍ എന്ന സന്നദ്ധ സംഘടന നടത്തിയ പരിപാടിയില്‍ സംസാരിക്കുവെയാണ് ഭഗവത്തിന്റെ വിവാദ പ്രസംഗം.

മദര്‍ തെരേസയുടെ പ്രവര്‍ത്തനങ്ങള്‍ നല്ലതു തന്നെയായിരിക്കാം. എന്നാല്‍, അവര്‍ക്ക് മറ്റൊരു മുഖ്യ ഉദ്ദേശ്യം ഉണ്ടായിരുന്നു. സഹായം തേടുന്നവരെ ക്രിസ്തുമതത്തിലേക്ക് മതം മാറ്റുക എന്ന ലക്ഷ്യം. മതപരിവര്‍ത്തനമല്ല ഇവിടെ വിഷയം. മറിച്ച് ജനസേവനമാണ്. മതപരിവര്‍ത്തനത്തിനു വേണ്ടിയാണ് ആ ജനസേവനമെങ്കില്‍ അതിന് യാതൊരു വിലയും കല്‍പ്പിക്കേണ്ടതില്ല. എന്നാല്‍, അപ്നാ ഘര്‍ എന്ന സന്നദ്ധ സംഘടന നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ ജനസേവനം മാത്രം ലക്ഷ്യമിട്ടാണ്- മോഹന്‍ ഭഗവത് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!