പിന്നണിഗായിക രാധിക തിലക്‌ അന്തരിച്ചു


1കൊച്ചി: പ്രശസ്‌ത പിന്നണിഗായിക രാധിക തിലക്‌ അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന്‌ ഒന്നര വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു 45 വയസ്സായിരുന്നു. എറണാകളത്തെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്‌ച രാത്രിയ എട്ടേകാലോടയാണ്‌ അന്ത്യം. സംസ്‌കാരം തിങ്കളാഴ്‌ച വൈകീട്ട്‌ കൊച്ചി രവിപുരം ശ്‌മശാനത്തില്‍ നടക്കും
ആകാശവാണിയിലെ ലളിതഗാനപരിപാടിയിലുടെ മലയാളിയുടെ മനസ്സിലേക്ക്‌ ചേക്കേറിയ രാധികയുടെ കണ്‌ഠത്തിലുടെ അതിമനോഹരമായ നിരവധി ഗാനങ്ങളാണ്‌ ഒഴികിയെത്തിയത്‌ ഗുരു, ദയ കന്‍മദം, നന്ദനംഎന്നീ ചിത്രങ്ങളി്‌ലെ ഗാനങ്ങള്‍ സുപ്പര്‍ഹിറ്റായി.
ഏഴുപതോളം ചിത്രിങ്ങളില്‍ പിന്നണി പാടിയിട്ടുള്ള രാധിക സ്റ്റേജ്‌ ഷോകളിലുടെയും മലയാളിയുടെ മനം കവര്‍ത്തു

രാധികയുടെ ഭര്‍ത്താവ്‌ സുരേഷ്‌കൃഷ്‌ണ, മകള്‍ ദേവിക