Section

malabari-logo-mobile

പ്ലാസ്റ്റിക്‌ ചാലഞ്ച്‌ അവസരമാക്കി സര്‍വകലാശാലാ പ്രൊഫസര്‍

HIGHLIGHTS : തേഞ്ഞിപ്പലം: പ്ലാസ്റ്റിക്കില്‍ നിന്ന്‌ അമൂല്യമായ ഔഷധം നിര്‍മ്മിക്കാവുന്ന കണ്ടുപിടുത്തവുമായി കാലിക്കറ്റ്‌ സര്‍വകലാശാലാ റിസര്‍ച്ച്‌ ഡയറക്‌ടറും ബോട്ടണ...

Dr.Sailas Benjamin തേഞ്ഞിപ്പലം: പ്ലാസ്റ്റിക്കില്‍ നിന്ന്‌ അമൂല്യമായ ഔഷധം നിര്‍മ്മിക്കാവുന്ന കണ്ടുപിടുത്തവുമായി കാലിക്കറ്റ്‌ സര്‍വകലാശാലാ റിസര്‍ച്ച്‌ ഡയറക്‌ടറും ബോട്ടണി പ്രൊഫസറുമായ ഡോ.സൈലാസ്‌ ബെഞ്ചമിന്‍ രംഗത്ത്‌. കോഴിക്കോട്ടെ പ്രശസ്‌തമായ കാനോലി കനാലില്‍ നിന്നും കണ്ടെത്തിയ അക്രമോബാക്‌ടര്‍ ഡിനൈടിഫിക്കന്‍സ്‌ എസ്‌.പി.ഐ എന്ന ബാക്‌ടീരിയത്തെ ഉപയോഗിച്ചാണ്‌.

ഡോ.സൈലാസ്‌ ബെഞ്ചമിനും ഗവേഷകന്‍ പ്രദീപും ഉള്‍പ്പെട്ട സംഘം ഈ കണ്ടുപിടുത്തം നടത്തിയത്‌. മനുഷ്യരക്തം ശേഖരിച്ച്‌ വയ്‌ക്കാനുപയോഗിക്കുന്ന പി.വി.സി രക്തബാഗാണ്‌ ബാക്‌ടീരിത്തിന്‌ ഭക്ഷണമായി കൊടുത്തത്‌. ഇതില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യത്തിനും പ്രകൃതിക്കും ഹാനികരമായ �താലേറ്റ്‌� എന്ന വിഷവസ്‌തുവിനെയാണ്‌ ഈ ബാക്‌ടീരിയം ഭക്ഷണമായുപയോഗിക്കുന്നത്‌. അകാര്‍ബണിക മിശ്രിതത്തോടൊപ്പം നല്‍കുന്ന രക്തബാഗില്‍ ഈ ബാക്‌ടീരിയം തഴച്ചുവളരുകയും പകരം പ്രൊഡിഗ്യോസിന്‍ വര്‍ഗത്തില്‍പ്പെട്ട അമൂല്യമായ ഒരു ഔഷധം ഉണ്ടാക്കുകയും ചെയ്യുന്നു. ഒരു ഗ്രാം പ്ലാസ്റ്റിക്‌ ഭക്ഷണമായി കൊടുത്താല്‍ ഏഴ്‌ മി.ഗ്രാം പ്രൊഡിഗ്യോസിന്‍ ഉണ്ടാകുന്നതായി കണ്ടെത്തി. ഈ ഔഷധ തന്‍മാത്രയുടെ രാസരൂപം C25H33N3O ആണെന്നും കണ്ടെത്തി.

sameeksha-malabarinews

കമ്പ്യൂട്ടര്‍ അധിഷ്‌ഠിത പ്രാരംഭ പഠനത്തില്‍ നിന്നും ഈ ഔഷധം ക്യാന്‍സര്‍, മലേറിയ തുടങ്ങിയ മാരക രോഗങ്ങളെ നിയന്ത്രിക്കാനുപയുക്തമാണെന്ന്‌ ഗവേഷകര്‍ അവകാശപ്പെട്ടു.
ഇത്തരത്തിലുള്ള കണ്ടുപിടുത്തം ലോകത്താദ്യത്തേതായതിനാല്‍ പേറ്റന്റിനായി സമര്‍പ്പിച്ചിരിക്കുകയാണ്‌. കണ്ടുപിടുത്തത്തിന്റെ സംക്ഷിപ്‌ത രൂപം ലോകോത്തര ശാസ്‌ത്ര മാസികയായ ബയോറിസോഴ്‌സ്‌ ടെക്‌നോളജിയുടെ 171-ാം ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കൂടാതെ ബാക്‌ടീരിയത്തെ MTCC5710 നമ്പറായി ചാണ്ടിനഗറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മൈക്രോബിയല്‍ ടെക്‌നോളജിയില്‍ സൂക്ഷിച്ചിരിക്കുകയുമാണ്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!