ഹരിയനയിലും പഞ്ചാബിലും പ്ലാസ്‌റ്റിക്‌; ക്യാരിബാഗുകള്‍ നിരോധിച്ചു

plasticBag_1794903cദില്ലി: ഹരിയാനയിലും പഞ്ചാബിലും പ്ലാസ്റ്റിക്‌ ക്യാരിബാഗുകള്‍ നിരോധിച്ചു. ദേശീയ ഹരിത ട്രിബ്യൂണല്‍ (എന്‍ഡിടി) ചെയര്‍മാന്‍ ജസ്‌റ്റിസ്‌ സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബഞ്ചാണ്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌. സമ്പൂര്‍ണ പ്ലാസ്റ്റിക്‌ നിരോധനത്തിന്റെ ഭാഗമായി ദേരാബസ്സി, ന്യൂ ചണ്‌ഢിഗഡ്‌, പിഞ്ചോരെ മുല്ലന്‍പൂര്‍, സിരന്‍ക്‌പൂര്‍, പഞ്ച്‌കുള, മൊഹാലി എന്നിവിടങ്ങളിലാണ്‌ നിരോധം ആദ്യഘട്ടത്തില്‍ ഏര്‍പ്പെടുത്തുന്നത്‌.

പ്ലാസ്റ്റിക്‌ നിരോധനത്തിന്റെ ലക്ഷ്യം പ്രകൃതിയെ സംരക്ഷിക്കുക, മനുഷ്യന്റെ ആരോഗ്യത്തിനു ഹാനികരമായി ബാധിക്കുന്നരീതിയില്‍ ഓടകളിലും അഴുക്കുചാലുകളിലും നീരൊഴുക്കിനു തടസ്സം സൃഷ്ടിക്കാതിരിക്കുക തുടങ്ങിയവയാണ്‌. ചണ്ഡീഗഡ്‌ സ്വദേശിയായ ഋഷിദേവ്‌ ആനന്ദ്‌ എന്നയാളുടെ ഹര്‍ജിയിലെ വാദം കേള്‍ക്കവെയാണ്‌ ട്രിബ്യൂണല്‍ ഇത്തരമൊരു തീരുമാനമെടുത്തത്‌. ഈ നിയമം ലംഘിക്കുന്നവരില്‍ നിന്നും 5000 രൂപ പിഴയീടാക്കാനും നിര്‍ദേശമുണ്ട്‌.