ജല സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കണം : പി ജെ ജോസഫ്

unnamed (1)പെരിന്തല്‍മണ്ണ: കുടിവെള്ള വിതരണത്തിന് പ്രാഥമിക പരിഗണന നല്‍കുമെന്നും ശുദ്ധജലം സംരക്ഷിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുക്കണമെന്നും ജല വിഭവ വകുപ്പ് മന്ത്രി പി ജെ ജോസഫ്. അങ്ങാടിപ്പുറവും സമീപ വില്ലേജുകള്‍ക്കും വേണ്ടിയുള്ള ശുദ്ധജല വിതരണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെയും പുലാമന്തോള്‍, കുരുവമ്പലം വില്ലേജുകളിലെ ശുദ്ധജല വിതരണ ശൃഖല വിപുലീകരണ പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.

ഏലംകുളം ഗ്രാമ പഞ്ചായത്തിന് വേണ്ടി ജല അതോറിറ്റി 3780 ലക്ഷം രപ ചെലവാക്കി 2009 ല്‍ കമ്മീഷന്‍ ചെയ്ത ഗ്രാമീണ ശുദ്ധ ജല വിതരണ പദ്ധതിയുടെ വിപുലീകരണവും 2011 ല്‍ ചീരട്ടാമലയില്‍ കമ്മീഷന്‍ ചെയ്ത പദ്ധതി വഴി 51750 വീടുകള്‍ക്ക് 40 ലിറ്റര്‍ എന്ന തോതില്‍ 2.50 ദശലക്ഷം ലിറ്റര്‍ വെള്ളം വിതരണം ചെയ്യാനാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
പരിപാടിയില്‍ നഗരകാര്യ ന്യൂന പക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി അദ്ധ്യക്ഷനായി. ജില്ലാപഞ്ചായത്ത് മെംബര്‍മാരായ സലീം കുരുവമ്പലം, ഹാജറുമ്മ,മുന്‍ മന്ത്രി നാലകത്ത് സൂപ്പി, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അബൂബക്കര്‍ ഹാജി, ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിരാമന്‍, പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ, ജല അതോറിറ്റി ഉത്തരമേഖല ചീഫ് എഞ്ചിനീയര്‍ പി ഡി രാജു, സൂപ്രണ്ടിങ് എഞ്ചിനീയര്‍ കെ മോഹന്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ പി അബ്ദുള്‍നാസര്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെ കെ ഹൈദ്രോസ് ഹാജി, വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ ജമീല, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എന്‍ കെ സതി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ എന്‍ ഷെറീന, പി ഷറഫുന്നീസ, കളത്തില്‍ സുഹറ, പി വിനോദ് എന്നിവര്‍ പങ്കെടുത്തു.