പിണറായി മനുഷ്യത്തമില്ലാത്തയാള്‍, വിഎസ് സ്വര്‍ത്ഥന്‍; ടിപിയുടെ മകന്‍

Untitled-1 copyകോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷനേതവ് വിഎസ് അച്യുതാനന്ദനുമെതിരെ ശക്തമായ വിമര്‍ശനവുമായി ടി പി ചന്ദ്രശേഖരന്റെ മകന്‍ അഭിനന്ദ്. പിണറായി വിജയന്‍ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആളാണെന്നും ജീവിതത്തില്‍ താന്‍ ഏറ്റവും വെറുക്കുന്നത് പിണറായിയെ ആണെന്നു പറഞ്ഞു. വിഎസ് തന്‍കാര്യം നോക്കുന്ന ആളെന്നും പറഞ്ഞു. ഒരു മാലയാള ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഭിനന്ദ് ഈ വെളുപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

മനഷ്യത്വമാണ് ഒരു കമ്മ്യൂണിസ്റ്റുകാരന് ഏറ്റവും ആവശ്യമെന്ന് അച്ഛന്‍ പറയാറുണ്ടായിരുന്നെന്നും എന്നാല്‍ പിണറായി വിജയന്‍ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആളാണെന്നും ടിപിയുടെ മകന്‍ പറഞ്ഞു. പിണറായിക്കെല്ലാതെ മറ്റാര്‍ക്കും അച്ഛനെ കൊല്ലേണ്ട കാര്യമില്ലെന്നും അഭിനന്ദ് പറഞ്ഞു. വിഎസ് സ്വന്തം കാര്യം മാത്രം നോക്കുന്ന ആളെന്നും അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍ സിപിഎമ്മില്‍ മനുഷ്യത്വമുള്ള ആള്‍ വിഎസ് മാത്രമാണെന്നും അഭിനന്ദ് പറഞ്ഞു.

അച്ഛന്റെ കൊലയാളികളെ കോടതിയില്‍ കണ്ടപ്പോള്‍ അവര്‍ തന്നെ പരിഹസിക്കുകയായിരുന്നു വെന്നും അത് തനിക്ക് വേദനയുണ്ടാക്കിയെന്നും അഭിനന്ദ് പറഞ്ഞു.

എന്നാല്‍ വിഎസിനെതിരായ പരാമര്‍ശം പിന്നീട് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അഭിനന്ദ് നിഷേധിച്ചു. വിഎസ് നല്ല മനുഷ്യനാണെന്നും അദേഹം വീട്ടിലെത്തിയത് ആശ്വാസമായെന്നും അഭിനന്ദ് പുറഞ്ഞു. ഒരു മകന്റെ വികാരങ്ങള്‍ മാത്രമാണ് താന്‍ അഭിമുഖത്തിലൂടെ പറഞ്ഞതെന്നും അഭിനന്ദ് പറഞ്ഞു.