Section

malabari-logo-mobile

ആദിവാസി ക്ഷേമ പദ്ധതി ആരംഭിക്കും; മുഖ്യമന്ത്രി

HIGHLIGHTS : പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട ആദിവാസി യുവാവിന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശി...

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട ആദിവാസി യുവാവിന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഇതിനുശേഷം ആദിവാസി ക്ഷേമ പദ്ധതികളുടെ പുരോഗതി വിലയിരുത്താനായി യോഗം ചേര്‍ന്നു.

ആദിവാസികള്‍ക്ക് റാഗിയും ചോളവും സപ്ലയ്‌ക്കോ മുഖനേ നല്‍കാനും ഇതിനുവേണ്ടി 10 കോടി രൂപ മാറ്റി വെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുംബശ്രീ, ലേബര്‍ ബാങ്കുകള്‍ എന്നിമേഖലകളില്‍ ആദിവാസികളുടെ സാന്നിധ്യം ഉറപ്പുവരുത്തും. ഇതിലൂടെ ആദിവാസികളുടെ തൊഴില്‍ ഉറപ്പുവരുത്തും. എന്‍ആര്‍ഇജിയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ ആദിവാസികള്‍ക്കും 200 ദിവസമെങ്കിലും തൊഴില്‍ ഉറപ്പുവരുത്തും. അട്ടപ്പാടിയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ അര്‍ഹരായിട്ടുള്ളവര്‍ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ തൊഴില്‍ നല്‍കാനും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.

sameeksha-malabarinews

ആദിവാസികള്‍ക്ക് ഒരുമിച്ച് ജീവിക്കാനാണ് ഇഷ്ടമെന്നും അതുകൊണ്ട് അവര്‍ പ്രത്യേക കൃഷി സ്ഥലം നല്‍കുമെന്നും അദേഹം വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!