Section

malabari-logo-mobile

ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ കൂടുതല്‍ തെളിവുകുണ്ടെന്ന് സിബിഐ

HIGHLIGHTS : തിരു : എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന് സിബിഐ. പിണറായിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് സിബിഐ കോടതിയില്‍ ഹ...

pinarayi-vijayan_3തിരു : എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന് സിബിഐ. പിണറായിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് സിബിഐ കോടതിയില്‍ ഹാജരാക്കി. അന്തിമ കരാറിന് മുമ്പായി ഭാഗിക അംഗീകാരം നല്‍കിയത് പിണറായിയുടെ ചേംബറിലാണെന്നും സിബിഐ കോടതിയെ അറിയിച്ചു.

അന്തിമ കരാറിന് മുമ്പ് ഭാഗിക അംഗീകാരം നല്‍കിയത് ചട്ടവിരുദ്ധമാണെന്നും സിബിഐ കോടതിയെ അറിയിച്ചു.

sameeksha-malabarinews

പിഎസ്പി പദ്ധതികള്‍ക്ക് പകരമല്ല മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ എന്നാണ് പിണറായിയുടെ വാദം. വിടുതല്‍ ഹര്‍ജിയിലുള്ള മറുപടി വാദത്തിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്.

പിണറായി സ്വന്തം ചേംബറില്‍ ഗൂഡാലോചന നടത്തി. ക്ലോസ്‌ട്രെന്‍ഡലും പിണറായിയും ചേര്‍ന്നായിരുന്നു ഗൂഡാലോചന. പിണറായി മുഖ്യമന്ത്രിയോട് ധനസഹായം അഭ്യര്‍ത്തിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതായും സിബിഐ അറിയിച്ചു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള 6 പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിച്ചത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!