Section

malabari-logo-mobile

മുഖ്യമന്ത്രി പ്രളയക്കെടുതി ബാധിച്ച പ്രദേശങ്ങളില്‍ സന്ദര്‍ശനം ആരംഭിച്ചു

HIGHLIGHTS : ആലപ്പുഴ: പ്രളയക്കെടുതി ബാധിച്ച പ്രദേശങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം ആരംഭിച്ചു. രാവിലെ എട്ടുമണിയോടെ തിരുവനന്തപുരത്തുനിന്നും ഹെലിക്...

ആലപ്പുഴ: പ്രളയക്കെടുതി ബാധിച്ച പ്രദേശങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം ആരംഭിച്ചു. രാവിലെ എട്ടുമണിയോടെ തിരുവനന്തപുരത്തുനിന്നും ഹെലിക്കോപ്റ്ററില്‍ യാത്ര ആരംഭിച്ച മുഖ്യമന്ത്രി 8.45 ഓടെ ചെങ്ങന്നൂരില്‍ എത്തിയത്. ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ ഇറങ്ങിയ മുഖ്യമന്ത്രി അവിടെയുള്ള ക്യാമ്പില്‍ സന്ദര്‍ശനം നടത്തി.

റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, എംഎല്‍എ സജി ചെറിയാന്‍, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ജില്ലാ പോലീസ് മേധാവി എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നത്.

sameeksha-malabarinews

ചെങ്ങനൂരിലെത്തി അവിടുത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മുഖ്യമന്ത്രി പത്തനംതിട്ട കോഴഞ്ചേരിയിലെ എംജിഎം ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് ആലപ്പുഴയിലെത്തി സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞു. പിന്നീട് എറണാകുളം നോര്‍ത്ത് പറവൂരിലെ ക്യാമ്പുകളില്‍ നടത്തിയ ശേഷം തൃശൂരിലെ ചാലക്കുടിയിലെത്തും. സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം അദേഹം തിരുവനന്തപുരത്തേക്ക് മടങ്ങും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!