Section

malabari-logo-mobile

പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍

HIGHLIGHTS : കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ(30)ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍. കണ്ണൂര്‍ വനിതാ ജയിലിലെ ഡയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലിയുണ...

കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ(30)ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍. കണ്ണൂര്‍ വനിതാ ജയിലിലെ ഡയറി ഫാമില്‍ പശുക്കളെ നോക്കുന്ന ജോലിയുണ്ടായിരുന്ന സൗമ്യ പുല്ലരിയാന്‍ പോയ സമയത്ത് സാരിയില്‍ കശുമാവില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. സംഭവം കണ്ട ഉടന്‍ തന്നെ മരത്തില്‍ നിന്ന് താഴെ ഇറക്കി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ജയില്‍ അധികൃതര്‍ നല്‍കുന്ന വിവരം.

മാതാപിതാക്കളെയും മകളെയും വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിലാണ് കഴിഞ്ഞ ഏപ്രിലില്‍ തലശ്ശേരി പോലീസ് സൗമ്യയെ അറസ്റ്റ് ചെയ്തത്.

sameeksha-malabarinews

പിതാവ് കുഞ്ഞിക്കണ്ണന്‍(80), മാതാവ് കമല(65), മൂത്തമകള്‍ ഐശ്വര്യ(9),എന്നിവരെയാണ് ഭക്ഷണത്തില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തിയത്. മൂന്ന് പേരും ഛര്‍ദിയും വയറിളക്കവും മൂലം മരിച്ചതോടെ നാട്ടുകാരാണ് സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിന് ശേഷമാണ് സൗമ്യ അറസ്റ്റിലാകുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!