പിണറായിയും സിപിഐഎം നേതാക്കളും കുഞ്ഞനന്തനെ കാണാന്‍ ജയിലിലെത്തി

.pinarayiകണ്ണൂര്‍: തെരഞ്ഞെടുപ്പിന്റെ തിരക്കിട്ട പ്രചരണപരിപാടികളും വോട്ടെടുപ്പും കഴിഞ്ഞതിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മറ്റ് സിപിഐഎം നേതാക്കളും ടിപി വധക്കേസിലെ പ്രതി പി കെ കുഞ്ഞനന്തനെ കാണാന്‍ കണ്ണൂര്‍ ജയ്‌ലിലെത്തി.

പിണറായിയുടെ സന്ദര്‍ശനത്തിന് പിന്നാലെ് കണ്ണൂരിലെ സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി എംഎല്‍മാരായ ജെയിംസ് മാത്യു, ടിവി രാജേഷ്, ഇ പി ജയരാജന്‍ എന്നിവരും ജയിലിലെത്തിയത്. കുഞ്ഞനന്തന്‍ പാനൂര്‍ ഏരിയാകമ്മിറ്റി അംഗമാണ്. ടിപി കേസിലെ 13ാം പ്രതിയായ കുഞ്ഞനന്തന് ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്.

ഇതെ കേസില്‍ ശിക്ഷിക്കപ്പെട്ട കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന കെ എസി രാമചന്ദ്രനെ പിണറായി സന്ദര്‍ശിച്ചില്ല. പാര്‍ട്ടി നടത്തിയ അന്വേഷണകമ്മീഷന്‍ കുറ്റക്കാരനാണന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ സിപിഐഎം നേരത്തെ പുറത്താക്കിയിരുന്നു.