ഹജ്ജിനിടെ തിക്കിലുംതിരക്കിലും മരണം 310; അപകടം സംഭവിച്ചത്‌ മിനായിലെ കല്ലേറ്‌ കര്‍മ്മത്തിനിടെ

Untitled-1 copyസൗദി: ഹജ്ജ്‌കര്‍മ്മത്തിനിടെയുണ്ടായ തിക്കിലുംതിരക്കിലും പെട്ട്‌ 310 പേര്‍ മരിച്ചു. മരിച്ചവരില്‍ 13 ഇന്ത്യക്കാരാണ്‌. മിനായിലെ കല്ലേറ്‌ കര്‍മ്മത്തിനിടെയാണ്‌ അപകടം സംഭവിച്ചത്‌. ഇവിടെ രകഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്‌. മലയാളികള്‍ ആരും അപകടത്തില്‍പ്പെട്ടിട്ടില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്‌.

മക്കയിലെ ആശുപത്രികളിലെല്ലാം റെഡ്‌ അലേര്‍ട്ട്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌. അപകടത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ സൗദി രാജാവ്‌ ഉത്തരവിട്ടു.

മിനായില്‍ 25 ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ്‌ ഇത്തവണ ഹജ്ജ്‌ കര്‍മ്മം നിര്‍വഹിക്കാന്‍ എത്തിയിട്ടുള്ളത്‌.

ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ 00966125458000, 00966125496000