Section

malabari-logo-mobile

പന്നിപ്പനി പടരുന്നു;മരണം 1000 കടന്നു

HIGHLIGHTS : ദില്ലി: വിവിധ സംസ്ഥാനങ്ങളില്‍ പന്നിപ്പനി പടര്‍ന്നു പിടിക്കുന്നു. പന്നിപ്പനിയെ തുടര്‍ന്ന്‌ ഇതുവരെ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്നലെ 42 പേര്‍

30flua_xlദില്ലി: വിവിധ സംസ്ഥാനങ്ങളില്‍ പന്നിപ്പനി പടര്‍ന്നു പിടിക്കുന്നു. പന്നിപ്പനിയെ തുടര്‍ന്ന്‌ ഇതുവരെ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്നലെ 42 പേര്‍ കൂടി മരിച്ചതോടെ പന്നിപ്പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1041 ആയി. 19000 പേര്‍ക്ക്‌ രോഗബാധയുള്ളതായാണ്‌ ഇന്നലത്തെ കണക്ക്‌.

രാജസ്ഥാന്‍, ഗുജറാത്ത്‌ സംസ്ഥാനങ്ങളിലാണ്‌ രോഗബാധിതര്‍ ഏറെയും. രാജ്യത്തെ അസാധാരണമായ കാലാവസ്ഥ രോഗബാധ പടരാന്‍ കാരണമായെന്നും വിലയിരുത്തലുണ്ട്‌. പ്രതീക്ഷിച്ചതിലും നേരത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയെത്തിയത്‌ രോഗികളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കുമെന്ന ആശങ്കയും ശക്‌തമാക്കിയിട്ടുണ്ട്‌.

sameeksha-malabarinews

രോഗബാധ പടരുന്ന സാഹചര്യത്തില്‍ അഞ്ചിലേറെ പേര്‍ ഒന്നിച്ചു കൂടുന്നത്‌ ഗുജറാത്തില്‍ വിലക്കിയിട്ടുണ്ട്‌. കൂടുതല്‍ പേരിലേക്ക്‌ രോഗം പടരാതിരിക്കാനാണ്‌ ഈ നടപടി. മുന്‍കരുതലായി ജനങ്ങള്‍ മുഖം മൂടി ധരിക്കണമെന്നും നിര്‍ദേശമുണ്ട്‌. കടുത്ത പനി, തലവേദന, പേശിവേദന, വയറിളക്കം, ഛര്‍ദി, വയറുവേദന, രക്തസ്രാവം എന്നിവയാണ്‌ രോഗലക്ഷണങ്ങള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!