ഫോണ്‍കെണി വിവാദത്തില്‍ എ കെ ശശീന്ദ്രനെതിരെ കേസെടുത്തു

തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് രാജിവെച്ച മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ കേസെടുത്തു. ശശീന്ദ്രന്‍ നിരന്തരം ഫോണ്‍വിളിച്ച് ശല്യപ്പെടുത്തിയെന്ന മാധ്യമപ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം സിജെഎം കോടതിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ജൂലൈ 28 ന് ശശീന്ദ്രനോട് നേരിട്ട് കോടതിയില്‍ ഹാജരാവാനും കോടതി അറിയിച്ചു.

ഒദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ലൈംഗിക ചുവയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്തുവെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് കോടതി നടപടി സ്വീകരിച്ചിരിക്കുന്നത്.