പോലീസില്‍ മുസ്ലീങ്ങള്‍ക്ക് താടിവെക്കാന്‍ അനുവദിക്കണമെന്ന് ഹര്‍ജി

കൊച്ചി : കേരളാ പോലീസില്‍ ഇസ്ലാമതവിശ്വാസികള്‍ക്ക താടി വളര്‍ത്താന്‍ അനുമതി നല്‍കണമെന്നാവിശ്വപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.
എറണാകുളം കെപി ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസറായ തുറവുര്‍ സ്വദേശി കെ റിയാസാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വെട്ടിയൊതിക്കയിയ താടി വളര്‍ത്തല്‍ വിശ്വസത്തിന്റെ ഭാഗമാണെന്നാണ് ഹര്‍ജിക്കാരന്റ വാദം.

നേരത്തെ റംസാന്‍ മാസത്തില്‍ താടി വെക്കാന്‍ അനുമതി തേടി ഹരജിക്കാരന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. അപേക്ഷ ഡിജിപി പരിശോധിച്ച് താടി വളര്‍ത്താന്‍ പോലീസ് മാനുവലില്‍ വ്യവസ്ഥയില്ലന്ന് വിശദീകരിച്ച് അനുമതി നിഷേധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഇപ്പോള്‍ ഹൈക്കോടിതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരി്ക്കുന്നത്‌