പെട്രോള്‍ ടാങ്കര്‍ തൊഴിലാളി പണിമുടക്ക് ആരംഭിച്ചു

downloadതിരു : സംസ്ഥാനത്തെ പെട്രോളിയം ടാങ്കര്‍ തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചു. ഇന്ന് 24 മണിക്കൂറാണ് സൂചനാ പണിമുടക്ക് നടത്തുന്നത്.

ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ വിവിധ പരിശോധനകള്‍ തങ്ങളെ പീഡിപ്പിക്കുന്നു എന്ന്ആരോപിച്ചാണ് ആള്‍ കേരളാ പെട്രോളിയം പ്രൊഡ്ക്റ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വെല്‍ഫയര്‍ അസോസിയേഷന്‍ സൂചനാ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളിലേക്കുള്ള ഇന്ധന ലഭ്യത പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. അതേ സമയം പ്രശ്‌നത്തില്‍ പരിഹാരമായില്ലെങ്കില്‍ ഈ മാസം 10 മുതല്‍ അനിശ്ചിതകാല സമരം നടത്താനും തീരുമാനമായിട്ടുണ്ട്.