പെട്രോള്‍ പമ്പ് സമരം ആരംഭിച്ചു

petrol_price_തിരു: പെട്രോള്‍ പമ്പ് ഉടമകള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി 24 മണിക്കൂര്‍ സമരം നടത്തുന്നു. ഇതിന്റെ ഭാഗമായി ആരംഭിച്ച സമരം ഇന്ന് അര്‍ദ്ധ രാത്രി വരെ തുടരും. ഇന്ധനങ്ങള്‍ വാങ്ങാതെയും വില്‍ക്കാതെയും ഉള്ള സമരമാണ് ഉടമകളുടെ സംഘടനയായ ഓള്‍ കേരളാ ഫെഡറേഷന്‍ ആന്റ് പെട്രോളിയം ട്രേഡേഴ്‌സ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ മാസം 18 നും 19 നും പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് സമരം ചെയ്യുമെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.

പെട്രോള്‍ പമ്പുകള്‍ തുടങ്ങുന്നതിന് വ്യക്തമായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കുക ഇന്ധനനഷ്ടം പരിഹരിക്കുക, സാമൂഹിക വിരുദ്ധരില്‍ നിന്ന് പമ്പുകളെയും ജീവനക്കാരെയും സംരക്ഷിക്കുക, പുതിയ ലൈസന്‍സുകള്‍ അടിച്ചേല്‍പ്പിക്കാതിരിക്കുക , കമ്മീഷന്‍ വ്യവസ്ഥ നടപ്പിലാക്കുക,ഇന്ധനവില നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുക, എണ്ണകമ്പനികളുടെ കണക്ക് പരിശോധിക്കാന്‍ സിഎജിയെ ചുമതല പെടുത്തുക എന്നീ ആവശ്യങ്ങളാണ് പമ്പുടമകള്‍ ഉന്നയിച്ചിരിക്കുന്നത്.