ചൊവ്വാഴ്ച സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ തുറക്കില്ല

കൊച്ചി: സംസ്ഥാനത്ത് ചൊവ്വാഴ്ച പെട്രോള്‍ പമ്പുകള്‍ തുറക്കില്ല. പെട്രോള്‍ ഡീലേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. 9,10 തിയ്യതികളില്‍ പെട്രോളിയം കമ്പനികളില്‍ നിന്ന് ഇന്ധം വാങ്ങിക്കില്ലെന്നും ഭാരവാഹകള്‍ അറിയിച്ചു.

ഇന്ധന വില പ്രതിദിനം മാറ്റുന്ന പരിഷ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധ സമരം നടത്തുന്നത്. ഈ പുതിയ പരിഷ്‌കാരം മൂലം മാസം നാല്പതിനായിരം മുതല്‍ അറുപതിനായിരം രൂപവരെ പമ്പുടമകള്‍ക്ക് നഷ്ടമുണ്ടാകുന്നതായും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.