ഇന്ധനവിലയില്‍ വീണ്ടും വര്‍ധിച്ചു

ദില്ലി: എക്‌സൈസ് തീരുവയില്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നര രൂപ കുറവ് വരുത്തിയശേഷം തുടര്‍ച്ചയായി രണ്ടുദിവസം പെട്രോള്‍-ഡീസല്‍ വില കൂട്ടി. ശനിയാഴ്ചയും ഞായറാഴ്ചയുമായി ഡീസലിന് 58 പൈസയും പെട്രോളിന് 32 പൈസയുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന്റെ വില ലിറ്ററിന് 81.82 രൂപയിലെത്തി. ഡീസലിന് 73.53 രൂപയും ഞായറാഴ്ച മുംബൈയില്‍ പെട്രോള്‍വില 87.29 രൂപയായി. ഡീസല്‍വില 77.06 രൂപയിലെത്തി.