പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച്‌ എ ഐ വൈ എഫ്‌ പ്രകടനം നടത്തി

AIYF PRATHISHETHA PRAKADANAMമലപ്പുറം: പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനക്കെതിരെ എ ഐ വൈ എഫ്‌ മലപ്പുറത്ത്‌ പ്രതിഷേധ പ്രകടനം നടത്തി. കോട്ടപ്പടി ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ നിന്നാരംഭിച്ച കുന്നുമ്മല്‍ ജംഗ്‌ഷനില്‍ സമാപിച്ച പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. അഡ്വ. കെ സമ്മദ്‌, അഷറഫലി കാളിയത്ത്‌, പി ടി ഷറഫുദ്ദീന്‍, കെ യൂസഫ്‌, എന്‍ ഹക്കിം, പി എം ഷഫീര്‍, കെ പി ബാസിത്ത്‌, കെ ശ്രീദേവ്‌, എ ഹാരിസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.