Section

malabari-logo-mobile

പെട്രോള്‍, ഡീസകല്‍ വില വര്‍ദ്ധിപ്പിച്ചു

HIGHLIGHTS : ദില്ലി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന്‌2.58 രൂപയും ഡീസല്‍ ലിറ്ററിന്‌ 2.26 രൂപയുമാണ്‌ വര്‍ദ്ധിപ്പിച്ചിരിക്ക...

petrolദില്ലി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന്‌2.58 രൂപയും ഡീസല്‍ ലിറ്ററിന്‌ 2.26 രൂപയുമാണ്‌ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌. പുതുക്കിയ നിരക്ക്‌ ചൊവ്വാഴ്‌ച രാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇന്നലെ ചേര്‍ന്ന എണ്ണക്കമ്പനികളുടെ അവലോകന യോഗത്തിലാണ്‌ ഇന്ധന വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്‌.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ വന്ന വര്‍ധനവാണ്‌ ഇന്ധന വില വര്‍ദ്ധിപ്പിക്കാന്‍ എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചത്‌. രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കില്‍ വന്ന വ്യതിയാനവും പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കാനുള്ള മറ്റൊരു കാരണമായി.

sameeksha-malabarinews

ഒരുമാസത്തിനിടെ ഇത്‌ രണ്ടാം തവണയാണ്‌ രാജ്യത്ത്‌ ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!