പെട്രോളിനും ഡീസലിനും വീണ്ടും വിലവര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 19 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.

തിരുവനന്തപുരത്ത് പെട്രോളിന് 78.61 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 71.52 രൂപയും.

പെട്രോളിന് ഇന്നലെ 78.47 രൂപയായിരുന്നു. ഡീസലിന് ഇന്നലെ 71.33 രൂപയായിരുന്നു. ഇന്ധനവില ഇത്തരത്തില്‍ വര്‍ധിച്ചത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ്. ഇന്ധനവില ഉയരാന്‍ തുടങ്ങിയതോടെ മറ്റ് സാധനങ്ങളുടെ വിലയിലും മാറ്റമുണ്ടാകാന്‍ ഇടയായിട്ടുണ്ട്.