പെട്രോൾ ഡീസൽ വില വർധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ വില ലിറ്ററിന് 1.39 രൂപയും ഡീസൽ വില ലിറ്ററിന് 1.04 രൂപയും വർധിപ്പിച്ചു. വില വർധന ഇന്ന് മുതൽ നിലവിൽ വന്നു. ഇന്ത്യൻ ഒായിൽ കോർപ്പറേഷനാണ് വർധവ് അറിയച്ചത്. ഇൗ മാസം ഒന്നിന് പെട്രോൾ വില ലിറ്ററിന് 4.85 രൂപയും ഡീസൽ 3.41 രൂപയും കുറഞ്ഞതിനു പിന്നാലെയാണ് വർധന.