പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നു

ദില്ലി:അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലും ഇന്ധനവില വര്‍ധിച്ചേക്കും. ഇന്ന് ചേരുന്ന എണ്ണക്കമ്പനികളുടെ യോഗത്തിലാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുക്കുകയെന്നാണ് സൂചന. മൂന്ന് രൂപയോളം വര്‍ധനവായിരിക്കും ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്.

ക്രൂഡോയിലിന് ബാരലിന് 55 ഡോളറാണ് അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില.