പ്രെട്രോള്‍ ഡീസല്‍ വില വീണ്ടും കുത്തനെ കൂട്ടി

ദില്ലി: രാജ്യത്തെ എണ്ണകമ്പനികള്‍ പെട്രോളിനും ഡീസലിനും വീണ്ടും വിലകൂട്ടി. പെട്രോടളിന്‌ 3.13 രൂപയും ഡീസലിന്‌ 2.71 രൂപയുമാണ്‌ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌. രണ്ടാഴ്‌ചക്കുള്ളില്‍ പെട്രോളിന്‌ 7 രൂപയാണ്‌ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്‌. ഡീസലിനാകട്ടെ അഞ്ചുരൂപയും വെള്ളിയാഴച്‌ അര്‍ദ്ധരാത്രി മുതല്‍ പുതിക്കിയ നിരക്ക്‌ നിലവില്‍ വന്നു.
രൂപയുടെ മൂല്യത്തിനുണ്ടായ കുറവാണ്‌ ഇപ്പോള്‍ വിലവര്‍ദ്ധിപ്പിക്കാന്‍ കാരണമായി പറയുന്നത്‌. രാജ്യാന്തരവിപണിയില്‍ വില ഉയരുമ്പോള്‍ കുത്തനെ വിലകൂട്ടുന്ന എണ്ണകമ്പനികള്‍ വില കുറയുമ്പോള്‍ രാജ്യത്ത്‌ അനുപാതികമായി വില കുറക്കാന്‍ മടികാട്ടുകയാണ്‌.